ചെങ്ങന്നൂരിൽ കാർ കത്തിച്ച മുളക്കുഴ സ്വദേശി പിടിയിൽ

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ വെള്ളിയാഴ്ച പുലർച്ചെ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള വീടിന്റെ മുറ്റത്ത് കിടന്ന കാറിന് തീയിട്ട സംഭവത്തില്‍ മുളക്കുഴ സ്വദേശി പോലീസ് കസ്റ്റഡിയില്‍.മുളക്കുഴ പൂപ്പങ്കര സ്വദേശി സെലിന്‍ കുമാര്‍ (അനൂപ്-37) ആണ് ചെങ്ങന്നൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ആയത്.
പെട്രോള്‍ പമ്പുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
സംഭവം നടന്ന വീട്ടുകാരുമായുള്ള മുന്‍ വൈരാഗ്യം ആണ് കാറിന് തീയിടാന്‍ കാരണമായതെന്ന് പറയുന്നു. ഇന്നലെ രാത്രിയിലാണ് ഇയാൾ പിടിയിലായത്.