ആരോഗ്യ വകുപ്പിൻ്റെ സമ്പൂർണ്ണ പരാജയത്തിന് കാരണക്കാരിയായ മന്ത്രി വീണാ ജോർജ്ജ് ഉടൻ രാജിവെക്കണം: മാന്നാർ അബ്ദുൾ ലത്തീഫ്

മാന്നാർ: ആരോഗ്യ വകുപ്പിൻ്റെ സമ്പൂർണ്ണ പരാജയത്തിന് കാരണക്കാരിയായ മന്ത്രി വീണാ ജോർജ്ജ് ഉടൻ രാജിവെക്കണ മെന്ന് കെപിസിസി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാന്നാർ മണ്ഡലം ഈസ്റ്റ്, വെസ്റ്റ് കോൺഗ്രസ് കമ്മിറ്റികൾ മാന്നാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് നടന്ന പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മാന്നാർ അബ്ദുൾ ലത്തീഫ്.
മാന്നാർ ഈസ്റ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മധു പുഴയോരം അദ്ധ്യക്ഷനായി. മാന്നാർ വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് ഹരി കുട്ടമ്പേരൂർ സ്വാഗതം പറഞ്ഞു. ഡിസിസി സെക്രട്ടറി തോമസ് ചാക്കോ, കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, റ്റി കെ ഷാജഹാൻ, റ്റി എസ് ഷെഫീക്, അജിത്ത് പഴവൂർ, സതീഷ് ശാന്തിനിവാസ്, പ്രദീപ് ശാന്തി സദൻ, പി ബി സലാം, എം പി കല്ല്യാണകൃഷ്ണൻ, എസ് ചന്ദ്രകുമാർ, ചിത്ര എം നായർ, സജി മെഹ്ബൂബ്, വി കെ ഉണ്ണികൃഷ്ണൻ, കെ സി പുഷ്പലത, അൻസിൽ അസീസ്, ഗണേശ് ജി മാന്നാർ, അജിത്ത് ആർ പിള്ള, ജ്യോതി വേലൂർർമഠം, സിന്ധു പ്രശോഭ്, നിസാർ കുരട്ടിക്കാട് എന്നിവർ പ്രസംഗിച്ചു.