ദലൈലാമയുടെ പിൻഗാമി; ചൈനയുടെ വാദം തള്ളി കേന്ദ്ര സർക്കാർ

0

ദില്ലി: ടിബറ്റൻ ആത്മീയ ആചാര്യനായ ദലൈലാമയുടെ പിൻഗാമിയെ നിർണ്ണയിക്കുന്ന കാര്യത്തിലുള്ള ചൈനയുടെ വാദം കേന്ദ്ര സർക്കാർ തള്ളി. പിൻഗാമിയെ നിശ്ചയിക്കാൻ ദലൈലാമയ്ക്ക് മാത്രമേ അവകാശമുള്ളു എന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞു . ദലൈലാമയുടെ ജന്മദിനാഘോഷത്തിൽ രണ്ട് മന്ത്രിമാർ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി . പിൻഗാമിയെ നിശ്ചയിക്കുന്നതിൽ ചൈനയുടെ ഇടപെടൽ തടഞ്ഞ് നേരത്തെ ദലൈലാമയും രംഗത്തെത്തിയിരുന്നു.

പിൻഗാമിയെ തന്‍റെ മരണശേഷമേ നിശ്ചയിക്കൂ എന്നാണ് ദലൈലാമ വ്യക്തമാക്കിയത്. പതിനഞ്ചാം ദലൈലാമയെ തെരഞ്ഞെടുക്കാനുള്ള അവകാശം ദലൈലാമയുടെ ഓഫീസിനാകും. ഈ ചുമതലയുള്ള ഗാദെൻ ഫോട്റങ് ട്രസ്റ്റിനു മാത്രമാകും അധികാരമെന്ന് നിലവിലെ ദലൈലാമ അറിയിച്ചു.

“ഭാവിയിൽ ദലൈലാമയെ തെരഞ്ഞെടുക്കുന്ന പ്രക്രിയ എങ്ങനെയാണെന്ന് 2011 സെപ്റ്റംബർ 24-ലെ പ്രസ്താവനയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പുതിയ ദലൈലാമയെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം ദലൈലാമയുടെ ഓഫീസായ ഗാഡെൻ ഫോട്റങ് ട്രസ്റ്റിലെ അംഗങ്ങൾക്ക് മാത്രമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റാർക്കും ഇതിൽ ഇടപെടാൻ അധികാരമില്ല”- പതിനാലാമത് ദലൈലാമ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ദലൈലാമ തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിക്കുന്ന ചൈനയ്ക്ക് വ്യക്തമായ സന്ദേശമാണ് ദലൈലാമ ഇതിലൂടെ നൽകിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *