രക്തസമ്മർദ്ദം കൂടി : ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം : രക്തസമ്മർദ്ദം വർദ്ദിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. യാത്രക്കിടെ ഉണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻതന്നെ മന്ത്രിക്ക് ഡ്രിപ്പ് നൽകി. അരമണിക്കൂറിനുള്ളിൽ ആശുപത്രി വിടാനാകുമെന്നും അധികൃതർ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം തുടരുകയാണ്.