ഡൽഹിയിൽ കാണാതായ മലയാളി യുവതി മരിച്ച നിലയിൽ; കാമുകൻ കൊന്നതെന്ന് നി​ഗമനം

0

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ഫ്രെ​ബു​വ​രി 24ന് ​കാ​ണാ​താ​യ യു​വ​തി​ ന​രേ​ല​യി​ലെ പ്ലേ​സ്‌​കൂ​ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍.  ന​രേ​ല​യി​ലെ സ്വ​ത​ന്ത്ര ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ വ​ര്‍​ഷ(32)​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വ​ര്‍​ഷ​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ബി​സി​ന​സ് പ​ങ്കാ​ളി​യാ​യ സോ​ഹ​ന്‍ ലാ​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്‌​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.സോ​ഹ​നൊ​പ്പം ഗോ​ണ്ട റോ​ഡി​ല്‍ ടി​നി ഡ്രീം ​ബെ​റി എ​ന്ന പേ​രി​ല്‍ വ​ര്‍​ഷ ഒ​രു പ്ലേ​സ്‌​കൂ​ള്‍ തു​ട​ങ്ങി​യി​രു​ന്നു. ഫെ​ബ്രു​വ​രി 23ന് ​വീ​ട്ടി​ല്‍ നി​ന്നും സ്‌​കൂ​ട്ട​റി​ല്‍ പു​റ​പ്പെ​ട്ട വ​ര്‍​ഷ​യെ സോ​ഹ​നൊ​പ്പ​മാ​ണ് അ​വ​സാ​നം ക​ണ്ടെ​തെ​ന്ന് പി​താ​വ് വി​ജ​യ് കു​മാ​റും പ​റ​ഞ്ഞി​രു​ന്നു.

ഫെ​ബ്രു​വ​രി 24-ന് ​വ​ര്‍​ഷ​യു​ടെ ഫോ​ണി​ലേ​ക്ക് വി​ജ​യ് കു​മാ​ര്‍ വി​ളി​ച്ച​പ്പോ​ള്‍ സോ​ഹ​നാ​യി​രു​ന്നു ഫോ​ണ്‍ എ​ടു​ത്തി​രു​ന്ന​ത്. ഹ​ർ​ഷ​ണ​യി​ലെ സോ​നി​പ​ത്തി​ൽ ഒ​രു റെ​യി​ല്‍​വേ സ്റ്റേ​ഷ​ന​രി​കെ​യാ​ണ് താ​ന്‍ ഉ​ള്ള​തെ​ന്നും ട്രെ​യി​നി​ന് മു​ന്നി​ല്‍ ചാ​ടി താ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നു​മാ​യി​രു​ന്നു ഇ​യാ​ള്‍ പ​റ​ഞ്ഞ​ത്.

പി​ന്നാ​ലെ വി​ജ​യ് കു​മാ​റി​നെ ഇ​യാ​ള്‍ വീ​ഡി​യോ കോ​ളും ചെ​യ്തി​രു​ന്നു. ഉ​ട​നെ വി​ജ​യ് ഹ​ർ​ഷ​ണ​യി​ല്‍ എ​ത്തി​യെ​ങ്കി​ലും സോ​ഹ​നെ ഇ​വി​ടെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ വി​ജ​യ​കു​മാ​ര്‍ മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ർ​ഷ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *