BSNL 4 ജി എത്തുന്നു ; 3 ജി സിം കാർഡ് പുതുക്കാൻ നിർദേശം

0

 

കണ്ണൂർ : കണ്ണൂർ, കാസർഗോഡ് ജില്ലകളും മാഹിയും ഉൾപ്പെടെ എല്ലാ പ്രദേശങ്ങളിലും ബിഎസ്.എൻ.എൽ 4ജി സേവനങ്ങൾ ലഭ്യമാക്കുന്നു. മാഹി, തലശ്ശേരി, എടക്കാട്, കണ്ണൂർ ഏരിയയിൽ ഉൾപ്പെടുന്ന എല്ലാ മൊബൈൽ ടവറിലെയും നിലവിലുള്ള 3 ജി സേവനങ്ങൾ രണ്ടുമുതൽ പൂർണമായും 4ജി ആയി നവീകരിക്കും. തുടർന്നും ഇൻറർനെറ്റ് സേവനങ്ങൾ ലഭിക്കാൻ നിലവിലുള്ള ബിഎസ്എൻഎൽ 3ജി സിം 4ജിയായി പുതുക്കിയെടുക്കണം.
ഇതിനായി തലശ്ശേരി, മാഹി, കൂത്തുപറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലെ ബിഎസ്എൻഎൽ ഉപഭോക്ത്യ സേവന കേന്ദ്രവുമായോ തലശ്ശേരി എവികെ നായർ റോഡ്, കണ്ണൂർ കൗസർ കോംപ്ലക്‌സ് എന്നിവിടങ്ങളിലുള്ള അംഗീകൃത ബിഎസ്എൻഎൽ ഫ്രാഞ്ചൈസികളുമായോ തൊട്ടടുത്തുള്ള റീട്ടെയിൽ ഷോപ്പുമായോ ബന്ധപ്പെടണം. നിലവിലെ സിം 4 ജി ആണോ എന്നറിയാൻ 9497979797 എന്ന നമ്പറിൽ ഡയൽ ചെയ്യാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *