സിനിമാ സ്റ്റൈലിൽ കാർ തടഞ്ഞുനിർത്തി കവർച്ച; പ്രതികൾ പിടിയിൽ

മലപ്പുറം: മലപ്പുറം ജില്ലയിലെ ചെറാട്ടുകുഴിയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള വിരോധത്തെ തുടർന്ന് കാർ തടഞ്ഞ് നിർത്തി കൂട്ടക്കവർച്ച നടത്തിയ സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടി. മക്കരപ്പറമ്പ് വെള്ളാട്ട്പറമ്പ് പള്ളിതെക്കേതിൽ ഷാഹുൽഹമീദ് മകൻ ഫിറോസ് ഖാൻ(45), മലപ്പുറം കാട്ടുങ്ങൽ കൂത്രാടൻ അലിയുടെ മകൻ മുഹമ്മദ് ഫാഇസ് ബാബു(28) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
മലപ്പുറം ഇൻസ്പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.