മലയാളിയായ അച്ഛനെ കണ്ടെത്താൻ സഹായിക്കണമെന്ന് 25 -കാരി

ബെംഗളൂരു : ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവതി പറയുന്നത് രണ്ടാമത്തെ വയസ്സിൽ പിരിയേണ്ടി വന്ന തന്റെ അച്ഛനെ കണ്ടെത്താൻ സോഷ്യൽ മീഡിയ വഴി സാധിച്ചു എന്നാണ്. അതിന് സഹായകമായതോ റെഡ്ഡിറ്റും.
25 -കാരിയായ യുവതിയുടെ പോസ്റ്റിൽ അവൾ തന്റെ അച്ഛനെ കണ്ടെത്താൻ ബെംഗളൂരുവിൽ നിന്നുള്ളവരുടെ സഹായം തേടുന്നതായിരുന്നു. അച്ഛനും അമ്മയും അവൾക്ക് ഒരു വയസ് കഴിഞ്ഞപ്പോൾ പിരിഞ്ഞതാണ്. അതിനാൽ അവൾക്ക് അച്ഛനെ കാണാനോ അറിയാനോ ഒന്നും സാധിച്ചിട്ടില്ല. അച്ഛനെ കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്നു എന്നും അവൾ പോസ്റ്റിൽ പറയുന്നു.
ഒപ്പം 1998 -ൽ ബെംഗളൂരുവിലെ പൂർണിമ ട്രാവൽസിലാണ് അച്ഛൻ ജോലി ചെയ്തിരുന്നത് എന്നും ശരിക്കും അച്ഛൻ കേരളത്തിൽ നിന്നുള്ള ആളാണ് എന്നും അവൾ പറയുന്നു. പിന്നീട്, യുവതി പറയുന്നത് താൻ അച്ഛനെ കണ്ടെത്തി എന്നാണ്. അച്ഛനെ വിളിച്ചു സംസാരിച്ചു, ഖേദകരമെന്ന് പറയട്ടെ തന്റെ മുത്തശ്ശനും മുത്തശ്ശിയും അച്ഛന്റെ ഒരു സഹോദരനും മരിച്ചുവെന്നാണ്.