എഴുകോണിൽ ചാരായവും, കഞ്ചാവ് ചെടിയും കണ്ടെത്തി

എഴുകോൺ:ചാരായവും, കഞ്ചാവ് ചെടിയും കണ്ടെത്തി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി സാജന്റെ നേതൃത്വത്തിൽ പുത്തൂർ കാരിക്കൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ ചാരായവും 260 ലിറ്റർ കോടയുമായി മാനാവിറ കുഴിവിള വീട്ടിൽ രാജപ്പനെ അറസ്റ്റ് ചെയ്തു. പുത്തൂർ കേന്ദ്രീകരിച്ച് ചാരായ വിൽപ്പന നടത്തുന്നതായി കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
എഴുകോൺ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കിട്ടിയ വിവരം അനുസരിച്ച് നടത്തിയ പരിശോധനയിൽ 27സെന്റി നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി, ഇത് എന്ന് ആര് നട്ടു എന്നതിനെക്കുറിച്ച് ഒന്നും വ്യക്തമല്ല, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രിവന്റ്റീവ് ഓഫീസർമാരായ സുനിൽകുമാർ, കബീർ, ഓഫീസർ ഗ്രേഡ് ശരത്, ശ്രീജിത്ത് സിവിൽ എക്സൈസ് ഓഫീസർ രജീഷ്,എം. വിഷ്ണു വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ,സ്നേഹ എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.