ശ്രീനാരായണ മന്ദിരസമിതിയുടെ ഗുരുവിനെ അറിയാൻ പഠനം പുരോഗമിക്കുന്നു

0
snms

മുംബയ്: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിൻ്റേയും സാംസ്കാരിക വിഭാഗത്തിൻ്റേയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന ശ്രീനാരായണ ഗുരുവിൻ്റെ ജീവിതത്തേയും ദർശനത്തേയും ആസ്പദമാക്കിയുളള ഗുരുവിനെ അറിയാൻ എന്ന പഠന പദ്ധതി സമിതിയുടെ എല്ലാ യൂണിറ്റുകളിലും നടന്നുവരുന്നതായും പഠിതാക്കൾക്കായുള്ള ഒന്നാം ഘട്ട ചോദ്യോത്തര മത്സരം നെരൂൾ ഈസ്റ്റ്, നെരൂൾ വെസ്റ്റ്, വാഷി, ഐരോളി, സി.ബി. ഡി , ഡോംബിവലി, ഉല്ലാസ് നഗർ, മീരാ റോഡ്, മലാഡ് എന്നീ യൂണിറ്റുകളിൽ പൂർത്തിയായെന്നും വനിതാ വിഭാഗം കൺവീനർ സുമാ പ്രകാശ്, സെക്രട്ടറി വിജയാ രഘുനാഥ് എന്നിവർ അറിയിച്ചു. മറ്റു യൂണിറ്റുകളിലെ ഒന്നാം ഘട്ട ചോദ്യോത്തര മത്സരം ആഗസ്റ്റ് 3 വരെയുള്ള ശനി, ഞായർ ദിവസങ്ങളിലായി നടത്തും. തുടർന്ന് സോൺ തലത്തിലും കേന്ദ്ര തലത്തിലും മത്സരങ്ങൾ ഉണ്ടാവും. ശ്രീനാരായണ ധർമവും ഗുരുദർശനവും പഠിപ്പിക്കുക വഴി വീട്ടമ്മമാരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയാണ് ഈ പഠന പദ്ധതിയിലൂടെ സമിതി ലക്ഷ്യമിടുന്നതെന്നും സമിതിയുടെ 41 യൂണിറ്റുകളിൽ നിന്നുമായി ഇതിനകം 1500 ലധികം വനിതകൾ പഠിതാക്കളായി ചേർന്നിട്ടുണ്ടെന്നും സമിതി പ്രസിഡൻ്റ് എം. ഐ. ദാമോദരൻ പറഞ്ഞു.

8c0d5b73 4561 489d 9467 cab793bac224

 മീരാ റോഡ് മന്ദിരസമിതി ഹാളിൽ നടന്ന ഗുരുവിനെ അറിയാൻ പഠന പദ്ധതിയോടനുബന്ധിച്ചുള്ള ചോദ്യോത്തര മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ

Spread the love

Leave a Reply

Your email address will not be published. Required fields are marked *