വെറ്ററിനറി വിദ്യാർത്ഥിയുടെ മരണം: എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡന്റും യൂണിറ്റ് സെക്രട്ടറിയും കീഴടങ്ങി
കല്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുണും യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും കീഴടങ്ങി.കല്പറ്റ ഡിവൈഎഎസ്പി ഓഫീസിൽ എത്തിയാണ് കീഴടങ്ങിയത്. ഇരുവരുടെയും അറസ്റ്റ് വെള്ളിയാഴ്ച രേഖപെടുത്തും. കേസിൽ ഇനി 8 പ്രതികൾ കൂടി പിടിയിലാകാനു ണ്ട്.ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് നേരെ ചുമത്തിയിരിക്കുന്നത്.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതി അഖിലിനെ പാലക്കാട് നിന്നു പൊലീസ് പിടികൂടിയിരുന്നു. കൂടാതെ വിദ്യാർത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 8 പേരെ കൂടി ഹോസ്റ്റലെത്തി ചോദ്യം ചെയ്തിരുന്നു. ഇവരിൽ ആറു പേരെ പോലീസ് അറസ്റ് ചെയ്തായി രേഖപെടുത്തി.രണ്ട് പ്രധാന പ്രതികളടക്കം 11 പേർ ഒളിവിലായിരുന്നു.
പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്നും ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും ഗവർണറെ ഡിജിപി അറിയിച്ചു. സിദ്ധാർഥിന്റെ മാതാപിതാക്കൾ നൽകിയ പരാതി ഗവർണർ പോലീസിന് കയ്മാറിയെ തുടർന്നാണ് ഡിജിപി ഗവർണർക്ക് വിശതംശങ്ങൾ നൽകിയത്.