മഹിളാ കോൺഗ്രസ് കേരള സാഹസ് യാത്രയുടെ ചെങ്ങന്നൂർ നിയോജക മണ്ഡല തല ഉദ്ഘാടനം

മാന്നാർ : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ നയിക്കുന്ന മഹിളാ കോൺഗ്രസ് കേരള സാഹസ് യാത്രയുടെ ചെങ്ങന്നൂർ നിയോജക മണ്ഡല തല ഉദ്ഘാടനം മാന്നാറിൽ നടന്നു
KPCC വർക്കിംഗ് പ്രസിഡൻ്റും കുണ്ടറ MLA യുമായ പി.സി വിഷ്ണു നാഥ് യോഗം ഉത്ഘാടനം ചെയ്തു.
ജ്യോതി വേലൂർ മഠം അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് ജെബി മേത്തർ, മുഖ്യപ്രഭാഷണം നടത്തി.
മുൻ എംപി രമ്യ ഹരിദാസ്, മഹിളാ ജില്ലാ പ്രസിഡൻറ് ബബിത ജയൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് രാധാമണി ശശീന്ദ്രൻ, കെപിസിസി മെമ്പർ മാന്നാർ അബ്ദുൾ ലത്തീഫ്, രാധേഷ് കണ്ണന്നൂർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സുജിത്ത് ശ്രീരംഗം, സംസ്ഥാന ജനറൽ സെക്രട്ടറി സുജ ജോൺ,മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികളായ വത്സല ബാലകൃഷ്ണൻ, ചിത്ര എം നായർ, സജി മെഹബൂബ്, സണ്ണി കോവിലകം, തോമസ് ചാക്കോ, ഹരികുട്ടൻ പേരൂർ, മധു പുഴയോരം, സിന്ധു പ്രശോഭ എന്നിവർ സംസാരിച്ചു.