ഡിവൈഎഫ്ഐ ആദരം2025 സംഘടിപ്പിച്ചു

കരുനാഗപ്പള്ളി: ഡി വൈ എഫ് ഐ കല്ലേലിഭാഗം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈരിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. ആദരം2025 എന്ന പേരിൽ നടന്ന പരിപാടി എം നൗഷാദ് എം എൽ എ ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ അഡ്വ ജി മുരളീധരൻ സപ്ലിമെന്റ് പ്രകാശനം നിർവഹിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹൻ പഠനോപകരണ വിതരണവും ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ് പ്രതിഭകൾക്ക് ആദരവും നൽകി. മേഖലാ പ്രസിഡന്റ് രഞ്ജിത്ത് ശശാങ്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖലാ സെക്രട്ടറി ഷാഹിർ ഷാജി സ്വാഗതം പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി അബാദ് ഫാഷ പ്രസിഡന്റ് ബി കെ ഹാഷിം, എസ് സന്ദീപ്‌ലാൽ, അമൽ വിക്രമൻ ഷെഫീക്ക്, നിഖിൽ തൗഫീക്ക് തുടങ്ങിയവർ സംസാരിച്ചു.