അബുദാബി ശിലാക്ഷേത്രം ഇന്നുമുതൽ (വെള്ളി) പൊതുജനങ്ങള്‍ക്കായി തുറക്കും
അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാക്ഷേത്രം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. യുഎഇയിലെ ജനങ്ങള്‍ക്ക് മാര്‍ച്ച് ഒന്നു മുതല്‍ പ്രവേശനം അനുവദിക്കുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 15 മുതല്‍ 29 വരെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിദേശ ഭക്തര്‍ക്കും വിഐപി അതിഥികള്‍ക്കുമാണ് ക്ഷേത്ര ദര്‍ശനം അനുവദിച്ചിരുന്നത്.
ക്ഷേത്രത്തിന്റെ വെബ്‌സൈറ്റിലോ ഫെസ്റ്റിവല്‍ ഓഫ് ഹാര്‍മണി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ബുക്ക് ചെയ്ത യുഎഇ നിവാസികള്‍ക്കാണ് ഒന്നാം തീയതി മുതല്‍ പ്രവേശനം അനുവദിക്കുന്നത്. ഉദ്ഘാടന ശേഷം വിദേശ അതിഥികള്‍ ധാരാളമുള്ളതിനാല്‍ പ്രവേശനം ഒന്നാം തീയതി വരെ പരിമിതപ്പെടുത്തിയിരുന്നു. ഒന്നാം തീതയി മുതലുള്ള പ്രവേശനത്തിനും മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.