ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചതോടെ യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു

0
WhatsApp Image 2025 06 26 at 11.51.58 AM

അമ്പലപ്പുഴ : ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചതോടെ യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു. കോതമംഗലത്ത് നിന്നും പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ച ബോണിയുടെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ വീണത്. ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം.

എം സി റോഡിൽ നിന്ന് പൊടിയാടി വഴി അമ്പലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ കൊച്ചമ്മനം റോഡിലൂടെ കടക്കാൻ ഗൂഗിൾ മാപ്പ് നിർദേശം നൽകി. വഴിയറിയാതെ ഇട റോഡിലൂടെ സഞ്ചരിച്ചാണ് തോട്ടിൽ വീണത്.

ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു യുവാവ് പുന്നമടയിലേക്ക് വരുന്നത്. ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ കരയ്ക്കെത്തിച്ചു. വാഹനം ക്രെയിൻ ഉപയോഗിച്ച് തോട്ടിൽ നിന്ന് മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *