മലയാളഭാഷാ പ്രചാരണ സംഘം, മത്സര പരിശീലന കളരി സംഘടിപ്പിക്കുന്നു

മുംബൈ : കലാ മത്സരങ്ങളിൽ പങ്കെടുക്കുന്നവർ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി ഒരു പരിശീലന കളരി മലയാളഭാഷാ പ്രചാരണ സംഘം നവി മുംബയ് മേഖല സംഘടിപ്പിക്കുന്നു .
ജൂൺ 29 ന് വൈകുന്നേരം 3 മണി മുതൽ ബേലാപ്പൂർ കൈരളിയിൽ നടക്കുന്ന പരിപാടിയിൽ കലാമത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളവർക്കും പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന മത്സരാർത്ഥികൾക്കും അവരെ പരിശീലിപ്പിക്കുന്നവർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം.
സംഗീത – നൃത്ത ശാഖകളിലും കവിത,കഥാ പ്രസംഗം , മോണോ ആക്റ്റ് ,ദൃശ്യാവിഷ്കാരം എന്നിവയിലും വിദഗ്ദ്ധരായ വിധികർത്താക്കളും പരിശീലകരും പരിശീലന കളരി നയിക്കും.
ക്യാമ്പിന് വിനയൻ കളത്തൂർ,സംഗീത രാജീവ് എന്നിവർ നേതൃത്വം നൽകും.
മത്സരാർത്ഥികൾക്കും പരിശീലകർക്കും രക്ഷിതാക്കൾക്കും വളരെയധികം പ്രയോജനപ്രദവും മൂല്യവർദ്ധനവിന് ഉതകുന്നതുമായ പരിപാടിയാണ് വിഭാവന ചെയ്തിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.