കൊട്ടിയത്ത് വൻ കഞ്ചാവ് വേട്ട

കൊല്ലം : കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റൽ സമീപത്തെ വാടകവീട്ടിൽ നിന്നും മൂന്നര കിലോ കഞ്ചാവ് ഡാൻസ്ആഫ് ടീമുംകൊട്ടിയം പോലീസും ചേർന്ന് പിടികൂടി. ചാത്തന്നൂർ എ സി പി അലക്സാണ്ടർ തങ്കച്ചന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇന്നലെ രാത്രി 11 30 ഓടുകൂടി കൊട്ടിയം ഹോളിക്രോസിന് സമീപം ഉള്ള വാടകവീട്ടിൽ നിന്നും മൂന്നര കിലോ കഞ്ചാവും, അത് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും, 40000 രൂപയും പിടികൂടിയത്. കൊട്ടിയം കൊട്ടുംപുറം വാഴവിള വീട്ടിൽ ബൈജുവിന്റെ മകൻ അഭിനവ് (24) കൊട്ടിയം കൊട്ടുംപുറം തടത്തിൽ വീട്ടിൽ സുന്ദരേശൻ മകൻ ചിന്തു (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .
പോലീസ് പറയുന്നത് ഇങ്ങനെ….. രണ്ടുദിവസം മുമ്പ് ഒഡീഷയിൽ നിന്നും കഞ്ചാവും മറ്റ് ലഹരിവസ്തുക്കളുംക ടത്തുന്ന ഒരു സ്ത്രീ ഉൾപ്പെടെയുള്ള ഏഴംഗ സംഘത്തെ കൊട്ടിയം പോലീസും ഡാൻസ് ടീമും അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇവരുടെ കൂട്ടാളികളെ നിരീക്ഷിച്ചുവരികയായിരുന്നു അതിനെ തുടർന്നാണ് ഇന്നലെ ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തത്. ഇനിയും ഇതിലെ കണ്ണികളെ കിട്ടാനുണ്ടെന്നും അവർക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും കൊട്ടിയം സബ് ഇൻസ്പെക്ടർ നിതിൻ നളൻ പറഞ്ഞു. (BYTE ) കൊട്ടിയത്ത് രാസലഹരിയും കഞ്ചാവും എത്തിക്കുന്നവരെയും വിൽപ്പന നടത്തുന്നവരെയും അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പോലീസ് മുന്നോട്ട് പോകുന്നത്. എസിപി അലക്സാണ്ടർ തങ്കച്ചൻ, കൊട്ടിയം എസ് ഐ നിതിൻ നള ൻ, എസ് ഐ മാരായ വിനു രാജ്, ജോയ്, സിപിഒ മാരായ ശംഭു, ഷമീർ, ഡാൻസ് ടീം അംഗങ്ങൾ തുടങ്ങിയവർ അറസ്റ്റിൽ പങ്കെടുത്തു.