വായനദിനമാഘോഷിച്ച് ലില്ലി സ്കൂൾ ഭിന്നശേഷി വിദ്യാർത്ഥികൾ

0
WhatsApp Image 2025 06 19 at 5.37.22 PM

ചെങ്ങന്നൂർ : ലില്ലി ലയൺസ്‌ സ്പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളുടെ വായനാദിന പരിപാടി സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ കെ രാജഗോപാൽ ഉദ്‌ഘാടനം ചെയ്‌തു. പുസ്‌തകങ്ങൾ മാത്രമല്ല മനുഷ്യനെയും പ്രകൃതിയെയും നാം വായിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. കുട്ടികളുടെ കയ്യെഴുത്തു പുസ്‌തകം മഷിത്തണ്ട് അദ്ദേഹം പ്രകാശനം ചെയ്‌തു.

തുടർന്ന് കുട്ടികളുടെ വായനാദിന ക്വിസ് മത്സരം, അക്ഷരമരം എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു. ചടങ്ങിൽ പ്രിൻസിപ്പൽ മോളി സേവ്യർ, അജ സോണി, കെ കെ രാജേന്ദ്രൻ, എം പി പ്രതിപാൽ, നൗഷാദ് ആറ്റിൻകര, എസ് ഗോപിനാഥൻ, കെ ജെ തോമസ്, പി എസ് സുധീഷ്‌ കുമാർ, ഗോപിക ഹരി, ശ്രീലക്ഷ്‌മി ദിവാകരൻ എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *