സമരാഗ്നി വേദിയില്‍ പ്രവർത്തകരോട് രോഷാകുലനായി സുധാകരൻ; തിരുത്തി സതീശൻ
തിരുവനന്തപുരം : സമരാക്നി സമാപനവേളയിൽ പ്രസംഗത്തിനിടയിൽ പ്രവർത്തകർ പോയതിൽ അതൃപ്തി പ്രകടിപ്പിച്ച് കെപ്പിസി സി അധ്യക്ഷൻ കെ.സുധാകരൻ.പ്രസംഗം പുറത്തിയാക്കുംവരെ നിൽക്കാൻ കഴിയില്ലെങ്കിൽ എന്തിനു വന്നുവെന്നായിരുന്നു സുധാകരന്റെ ചോദ്യം. എന്നാൽ ഇതിനു തോട്ട് പിന്നാലെ സുധാകരനെ തിരുത്തി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ.
ലക്ഷ കണക്കിന് രൂപ മുടക്കി നടത്തിയ സമ്മേളനം രണ്ടുപേർ സംസാരിച്ചു കഴിഞ്ഞപ്പോൾ ആളുകൾ പോകുന്നതിനെ കുറ്റപ്പെടുത്തി സുധാകരൻ. എന്നാൽ സുധാകരന്റെ വിമർശനത്തിന് പിന്നാലെ പ്രവർത്തകരെ അനുകൂലിച്ചു സതീശൻ സംസാരിച്ചു. മൂന്നു മണിക്ക് കൊടുംചൂടിൽ വന്ന് നിൽകുന്നവരാണെന്നും, അഞ്ചു മണിക്കൂർ തുടർച്ചയായി ഇരിനെന്നും, 12 പേർ പ്രസംഗിച്ചു അതിനാൽ പ്രസിഡന്റ് വിഷമിക്കേണ്ടെന്നും സതീശൻ പരാമർശിച്ചു