പി.ജയരാജനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്: ഒരാളൊഴികെ മറ്റെല്ലാവരെയും വെറുതെ വിട്ടു
കൊച്ചി: സിപിഎം നേതാവ് പി.ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ ഒഴികെയുള്ള എല്ലാവരെയും വെറുതെ വിട്ട് ഹൈക്കോടതി. രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബാക്കി 8 പ്രതികളെ ഹൈക്കോടതി വെറുതെവിട്ടത്. 1999ലെ തിരുവോണ നാളിൽ പി. ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് കേസ്.
ആർഎസ്എസ് നേതാക്കളായിരുന്നു കേസിലെ പ്രതികൾ. കണിച്ചേരി അജി, മനോജ്, പാറ ശശി, എളന്തോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂപ്, ജയപ്രകാശന്‍, പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. കേസില്‍ ആര്‍എസ്എസ് ജില്ലാകാര്യവാഹക് അടക്കം 6 പ്രതികളെ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചിരുന്നു. 10 വര്‍ഷത്തെ കഠിനതടവും പിഴയുമായിരുന്നു ശിക്ഷ.