ളോഹ പരാമർശം, ബി ജെ പി വയനാട് ജില്ലാ പ്രസിഡൻ്റിന് കസേര തെറിച്ചു
വയനാട്: പുൽപ്പള്ളിയിൽ സംഘർഷത്തിന് പിന്നിൽ ളോഹയിട്ട ഒരു കൂട്ടരായിരുന്നുവെന്ന പത്ര സമ്മേളനത്തിലെ പരാമർശത്തിന് പിന്നാലെ ബിജെപി വയനാട് ജില്ലാ പ്രസിഡൻ്റ് കെ പി മധുവിനെ മാറ്റി. പുൽപ്പള്ളിയിൽ വന്യ ജീവി ആക്രമണത്തിൽ വനം വാച്ചർ കൊല്ലപ്പെട്ടത്തിന് പിന്നാലെയുണ്ടായ പ്രശ്നങ്ങൾക്ക് കാരണക്കാർ ളോഹയിട്ട ഒരു കൂട്ടരായിരുന്നുവെന്നാണ് 19-ാം തീയതി മധു നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ഈ പരാമർശത്തിനെതിരെ സഭാ നേതൃത്വം പരസ്യമായി രംഗത്ത് വരാതെ പാർട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു. ഇന്നലെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി വിശദീകരണം തേടിയതിന് പിന്നാലെയാണ് പാർട്ടി തീരുമാനമുണ്ടായത്.തിരഞ്ഞെടുപ്പ് എത്തി നില്ക്ക സഭയെ അധിക്ഷേപിച്ചുള്ള പരാമർശം തിരിഞ്ഞ് കൊത്തും എന്ന് തിരിച്ചറിവാണ് സ്ഥാനചലനത്തിന് പാർട്ടിയെ പ്രേരിപ്പിച്ചത്.