രാമപുരത്ത് വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടുത്തം ലക്ഷങ്ങളുടെ നാശനഷ്ടം
പാല: രാമപുരത്ത് വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടുത്തം പുലർച്ചെ 5മണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇവിടെ പുക ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സിന്റെ നാലോളം യൂണിറ്റ് എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിൽ ഫാക്ടറി പൂർണമായും കത്തി നശിച്ചു രാമപുരം ടേസ്റ്റ് ഇറ്റ് വെളിച്ചെണ്ണ ഫാക്ടറി യൂണിറ്റാണ് കത്തിയത്.