ബാദുഷ മെമ്മോറിയൽ കാർട്ടൂൺ അവാർഡ്: മനു ഒയാസിസിന് ഒന്നാം സ്ഥാനം,ജെയിംസ് മണലോടിക്ക് സ്പെഷ്യൽ ജൂറി അവാർഡ്

0
james

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ യുടെ സ്മരണാർത്ഥം ‘കാർട്ടൂൺ ക്ലബ് ഓഫ് കേരള’ സംഘടിപ്പിച്ച കാർട്ടൂൺ മത്സരത്തിൽ മനു ഓയസിസ് ഒന്നാം സ്ഥാനം നേടി.മുംബൈയിലെ അറിയപ്പെടുന്ന കാർട്ടൂണിസ്റ്റായ ജെയിംസ് മണലോടി, ബുഖാരി ധർമ്മഗിരി,ഗോപൻ ഹരിപ്പാട് എന്നിവർ സ്പെഷ്യൽ ജൂറി അവാർഡിനും അർഹരായി.
‘ നാളത്തെ കേരളം ‘ എന്ന വിഷയത്തിലായിരുന്നു മത്സരം. കേരളത്തിലെ മികച്ച കാർട്ടൂണിസ്റ്റുകളായിരുന്നു വിധി കർത്താക്കൾ.വിജയികൾക്ക് ക്യാഷ് അവാർഡ്,ഫലകം,പ്രശസ്തി പത്രം എന്നിവ ലഭിക്കും.
കാർട്ടൂൺ മേഖലയിലെ വനിതകളായ രമ്യ രമേശൻ,ഫാത്തിമ റിഫ,ജസ്‌ന ഒ.കെ. എന്നിവർക്കും പ്രത്യേക പുരസ്കാരങ്ങൾ നൽകും. ഇരുന്നൂറിലധികം കാർട്ടൂണിസ്റ്റുകൾ അംഗമായ കൂട്ടായ്മയാണ് കേരള കാർട്ടൂൺ ക്ലബ്.

കേരള കാർട്ടൂൺ അക്കാദമിയുടെ മുൻ വൈസ് ചെയർമാനായിരുന്ന ഇബ്രാഹിം ബാദുഷ നാലുവർഷം മുമ്പ് കോവിഡ് ബാധിതനായാണ് മുപ്പത്തിയേഴാമത്തെ വയസ്സിൽ മരണപ്പെടുന്നത്.

4cca1d2d 7321 48ad 82a3 29417971631c

ജൂറിയുടെ പ്രത്യേക പരാമർശത്തിന്‌ അർഹമായ ജെയി൦സ് മണലോടിയുടെ കാർട്ടൂൺ

Spread the love

Leave a Reply

Your email address will not be published. Required fields are marked *