പി.വി അൻവർ വോട്ട് ചോദിച്ച് വീട്ടിൽ വരരുതെന്ന് നിലമ്പൂർ ആയിഷ

0
IMG 20250603 WA0046

മലപ്പുറം: പി.വി അൻവർ വോട്ട് ചോദിച്ച് വീട്ടിൽ വരരുതെന്ന് നിലമ്പൂർ ആയിഷ പറഞ്ഞു. സിപിഎമ്മിൽ നിന്ന് അകന്നപ്പോൾ തന്നെ ഒപ്പം നിർത്തി ഫോട്ടോ എടുത്ത് അൻവർ കുടുക്കിയതാണ്. അൻവർ രാജി വെച്ചത് നന്നായെന്നും നശിച്ചുപോയ ഒരു എംഎൽഎ നിലമ്പൂരിന് വേണ്ടെന്നും ആയിഷ മാധ്യമങ്ങളോട് പറഞ്ഞു.

 

അൻവറിന് മുഖ്യമന്ത്രി ആകാനാണ് മോഹം അതാണ് അൻവറിനെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നതെന്നാണ് കരുതുന്നതെന്നും ആയിഷ കൂട്ടിച്ചേർത്തു. എം. സ്വരാജ് മിടുക്കനായ സ്ഥാനാർത്ഥിയാണ്. നിലമ്പൂരിൽ സ്വരാജിന്റെ ജയം ഉറപ്പാണെന്നും നിലമ്പൂർ അയിഷ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *