കാരാണ്മ ജീവനക്കാരുടെ വിരമിക്കൽ പ്രായം 70 വയസാക്കി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ വിരമിക്കൽ പ്രായം 70 വയസായി ഉയര്‍ത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സുപ്രധാന നടപടി സര്‍ക്കാര്‍ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് . ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു വിരമിക്കൽ പ്രായം വര്‍ദ്ധിപ്പിക്കുകയെന്നത് . ഇതോടെ ഫുള്‍ടൈം, പാര്‍ടൈം വ്യത്യാസമില്ലാതെ കാരാണ്മ ജീവനക്കാരുടെ വിരമിക്കൽ പ്രായം 70 വയസ്സായി.
പാര്‍ടൈം കാരാണ്മ ജീവനക്കാരുടെ വിരമിക്കൽ പ്രായം 70 വയസാക്കിയിരുന്നു. ചില ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക കുടുംബങ്ങള്‍ക്ക് പിന്‍തുടര്‍ച്ചാവകാശമായി ക്ഷേത്ര ജോലികള്‍ക്കുള്ള അവകാശം ലഭിക്കുന്നതാണ് കാരാണ്മ. നിലവില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലും ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 70 വയസാണ്. ക്ഷേമനിധി രൂപീകരണം, സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കല്‍ ഉള്‍പ്പെടെയുള്ള കാരാണ്മ ജീവനക്കാരുടെ മറ്റ് ആവശ്യങ്ങള്‍ തീരുമാനിക്കുതിന് സബ് കമ്മിറ്റിക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപം നല്‍കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, അംഗം അഡ്വ.എ അജികുമാര്‍ എന്നിവര്‍ അറിയിച്ചു.