ആസ്റ്റർ ഗാർഡിയൻസ് ആഗോള നഴ്സിങ് അവാർഡ് 2025 പ്രഖ്യാപിച്ചു

ആഗോള നഴ്സിങ് രംഗത്തെ മികവിനുള്ള ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2025 പ്രഖ്യാപിച്ചു. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നുള്ള നവോമി ഒയുവോ ഓഹെനെ ഓച്ചി ആണ് അവാർഡ് ജേതാവ് . ദുബായ് നഗരത്തിൽ നടന്ന ചടങ്ങിൽവച്ചാണ് 2.5 ലക്ഷം യു.എസ് ഡോളർ സമ്മാനത്തുകയുള്ള പുരസ്കാരം പ്രഖ്യാപിച്ചത്.
യു.എ.ഇ സഹിഷ്ണുത-സഹവർത്തിത്വം വകുപ്പിന്റെ ചുമതലുള്ള മന്ത്രിയും കാബിനറ്റ് അംഗവുമായ ഷെയ്ഖ് നഹ്യാൻ ബിൻ മബാറക് അൽ നഹ്യാൻ പുരസ്കാരം ജോതാവിന് സമ്മാനിച്ചു. ആസ്റ്റർ ഡിഎം ഹെൽത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്കെയർ എം.ഡിയും ഗ്രൂപ്പ് സി.ഇ.ഒയുമായ അലിഷ മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്കെയർ ഗവണേൻസ് & കോർപ്പറേറ്റ് അഫെയേഴ്സ് ഗ്രൂപ്പ് ഹെഡും എക്സിക്യൂട്ടൂവ് ഡയറക്ടറുമായ ടി.ജെ വിൽസൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.