പുലിശല്യത്തില്‍ പൊറുതിമുട്ടി വയനാട്

വയനാട്: വയനാട്ടിൽ പുലിശല്യം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയ അവസ്ഥയിൽ.വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലി കബനിഗിരിയില്‍ പുലി ഒരാടിനെ കൂടി കൊന്നു. പനച്ചിമറ്റത്തില്‍ ജോയിയുടെ ആടിനെയാണ് കൊന്നത്. ഇദ്ദേഹത്തിന്റെ രണ്ട് ആടുകളെ കഴിഞ്ഞ ദിവസം കൊന്നിരുന്നു.
ബത്തേരിയെ വിറപ്പിക്കുന്ന പുലി ഇന്നലെ രാത്രി കാര്‍ യാത്രികന്റെ മുന്നില്‍പ്പെട്ടു. പ്രമേഹരോഗിയായ പനച്ചിമറ്റത്തെ ജോയിയുടെ ഉപജീവനമാര്‍ഗമാണ് ഇന്നലെ പുലി ഇല്ലാതാക്കിയത്. പശുക്കളെയും ആടുകളെയും വളര്‍ത്തിയാണ് ജോയിയുടെ ഉപജീവനം. ശേഷിക്കുന്ന ഒരാടിനെ കൂടി പുലി ഇന്ന് പുലര്‍ച്ചെ കൊന്നിരുന്നു .
ഒരുദിവസം മുമ്പാണ് ഇതേ ആട്ടിന്‍കൂട്ടിലുണ്ടായിരുന്ന രണ്ട് ആടുകളെ കൊന്നത്. വനം വകുപ്പ് കഴിഞ്ഞ ദിവസം വച്ച കൂട് ഇന്ന് മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ആട്ടിന്‍കുട്ടിയെ ഇരയാക്കി വയ്ക്കും. ക്യാമറാ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഒരാഴ്ചയായി പുലിസാന്നിധ്യം ഈ മേഖലയിലുണ്ട്. നാട്ടുകാര്‍ രോഷത്തിലാണ്.