കോഴിക്കോട്ട് ലോഡ്ജിൽ ഒരാൾ വെട്ടേറ്റ് മരിച്ചു ; നാല് പേർക്കായി അന്വേഷണം ആരംഭിച്ചു

കോഴിക്കോട് : കോഴിക്കോട് ഹാർബർ റോഡ് ജംഗ്ഷനിലെ ലോഡ്ജിൽ കൊല്ലം സ്വദേശി സോളമനാണ് വെട്ടേറ്റ് മരിച്ചത്. ഹാർബറിന് സമീപം ത്രീ സ്റ്റാർ ലോഡ്ജിൽ ഇന്ന് രാവിലെയാണ് കൊലപാതകമുണ്ടായത്. ലോഡ്ജിലെ ഈ മുറിയിൽ നാല് പേരാണ് ഉണ്ടായിരുന്നത്. അനീഷ് എന്ന ഒരാളാണ് ലോഡ്ജിൽ മുറിയെടുത്തിരുന്നത്. ഇദ്ദേഹം ഇന്നലെ തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
ഈ മുറിയിൽ അനീഷിനൊപ്പമുണ്ടായിരുന്നവരാണ് മറ്റ് നാല് പേർ. സോളമൻ ഇന്നലെയാണ് ഇവിടേക്ക് വന്ന് താമസിച്ചത്. കാണാതായ നാല് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. രാവിലെ ക്ലീൻ ചെയ്യുമ്പോഴാണ് മുറിക്ക് മുന്നിൽ രക്തം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഇരവിപുരം സ്വദേശി സോളമൻ മത്സ്യബന്ധന തൊഴിലാളിയാണ്. ഇയാളുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മുറിയിലുണ്ടായിരുന്ന നാല് പേർക്കായി തിരച്ചിൽ നടത്തുകയാണെന്നും ഫറോക് എസിപി സിദ്ധിഖ് വ്യക്തമാക്കി.