യു എ ഇ ഹജ്ജ് ദൗത്യസംഘം പുണ്യഭൂമിയിലേക്ക്

അബൂദബി : യു എ ഇ ഹജ്ജ് കാര്യ ഓഫീസിന്റെ പ്രതിനിധി സംഘം ഔദ്യോഗിക ഹജ്ജ് ദൗത്യത്തിന് തയ്യാറെടുക്കാന്‍ പുണ്യഭൂമിയിലേക്ക് പുറപ്പെട്ടു. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻറ്സ്, സകാത്തിന്റെ നേതൃത്വത്തിലാണ് സംഘം. തീർഥാടകർക്ക് പരമാവധി സൗകര്യവും സുരക്ഷയും നൽകുകയാണ് ദൗത്യസംഘത്തിന്റെ ലക്ഷ്യം. വിവിധ സർക്കാർ ഏജൻസികളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന സംഘം, ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ തീർഥാടകരെ സ്വീകരിച്ച ദൗത്യസംഘം അവരുടെ താമസസ്ഥലത്ത് എത്തുന്നതുവരെ എല്ലാ നടപടികളും സുഗമമാക്കി. മിന, അറഫാത്ത് എന്നിവിടങ്ങളിൽ യു എ ഇ തീർത്ഥാടകർക്കുള്ള താമസസൗകര്യങ്ങൾ സംഘം പരിശോധിച്ചു.