ഓപറേഷൻ സിന്ദൂർ: പ്രതിനിധി സംഘം പ്രമുഖരെ കണ്ടു

അബൂദബി: ശ്രീകാന്ത് ഷിൻഡെ എം പിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം യു എ ഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ശിവസേന എം പി ശ്രീകാന്ത് ഏകനാഥ് ഷിൻഡെ നയിക്കുന്ന സംഘത്തിൽ എം പിമാരായ ഇ ടി മുഹമ്മദ് ബശീർ, ബാൻസുരി സ്വരാജ്, അതുൽ ഗാർഗ്, സാംസിത് പാത്ര, മനൻകുമാർ മിശ്ര, മുൻ പാർലമെൻറ് അംഗം എസ് എസ് അഹ്്ലുവാലിയ, മുൻ അംബാസിഡർ സുജൻ ചിനോയ് എന്നിവരാണുള്ളത്. ഫെഡറൽ നാഷണൽ കൗൺസിൽ ഡിഫൻസ് അഫയേഴ്സ് ചെയർമാൻ ഡോ. അലി റാശിദ് അൽ നു ഐമി, നാഷണൽ മീഡിയ കൗൺസിൽ ഡയറക്ടർ ജനറൽ ഡോ. ജമാൽ അൽ കഅബി തുടങ്ങിയവരെയും സംഘം കണ്ടു.