ദേശീയപാത ഫ്ലൈ ഓവറിലെ വിള്ളൽ : പ്രാഥമിക റിപ്പോർട്ടുകൾ കൈമാറി

തൃശൂർ: ദേശീയപാത 66ൽ മണത്തല ഭാഗത്ത് നിർമാണത്തിലിരുന്ന ഫ്ലെെ ഓവറിൻ്റെ അപ്രോച്ച് ഭാഗത്ത് വിള്ളൽ രൂപപ്പെട്ടത് പരിശോധിക്കുന്നതിനായി ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ നിയോഗിച്ച സമിതിയുടെ പ്രാഥമിക റിപ്പോർട്ട് ദേശീയപാത അധികൃതർക്ക് കൈമാറി. വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ ജിയോ ടെക്നിക്കൽ എൻജിനീയറിങ് വിഭാഗവും പൊതുമരാമത്ത് വകുപ്പിൻ്റെ ക്വാളിറ്റി കൺട്രോൾ വിഭാഗവും തയ്യാറാക്കിയ നിർമാണ പ്രവൃത്തിയുടെ സാങ്കേതിക റിപ്പോർട്ടും കൈമാറിയിട്ടുണ്ട്.
റോഡിൻ്റെ എക്സിറ്റ് – എൻട്രി ഭാഗങ്ങളിൽ അടിഞ്ഞു കൂടിയ കൺസ്ട്രക്ഷൻ വേസ്റ്റ് അടക്കമുള്ള തടസങ്ങൾ നീക്കുന്നതിനായി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. ഫ്ലൈ ഓവർ വിള്ളലിൻ്റെ പണിക്കിടെ ടാർ വീണ വീട്ടുകാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.