ആരോഗ്യമുള്ള ചർമ്മത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെയും പഴങ്ങളെയും പരിചയപ്പെടാം

0
skin

1. ക്യാരറ്റ്

ധാതുക്കളും വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ എയും ബീറ്റാ കരോട്ടിനും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് ചര്‍മ്മത്തിന് ഗുണം ചെയ്യും.

2. അവക്കാഡോ

അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ആരോഗ്യകമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതിനാല്‍ അവക്കാഡോ കഴിക്കുന്നത് ചർമ്മത്തിലെ ജലാംശം നിലനിർത്താനും ചർമ്മം കൂടുതൽ ചെറുപ്പമായി തോന്നാനും സഹായിക്കും.

3. തക്കാളി

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ തക്കാളി സൂര്യരശ്മികൾ ഏറ്റ് ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ് നീക്കം ചെയ്യാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും.

4. ചീര

വിറ്റാമിന്‍ എ, സി, കെ, അയേണ്‍ തുടങ്ങിയവ അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു.

5. ബെറി പഴങ്ങള്‍

ആന്റി ഓക്‌സിഡന്റുകൾ, നാരുകൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

6. ഓറഞ്ച്

വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന് ജലാംശം നൽകുകയും ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *