രണ്ടാം ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസ് പ്രതിക്ക് ജിവപര്യന്തം കഠിന തടവും പിഴയും

0

കൊല്ലം : കരുനാഗപ്പള്ളിയിൽ രണ്ടാം ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസ് പ്രതിക്ക് ജിവ പര്യന്തംകഠിന തടവും പിഴയും. തൊടിയൂർ അടയ്ക്കാ മരത്തിൽ വീട്ടിൽ പൂങ്കോടി എന്ന് വിളിക്കുന്ന ശ്യാമളയെ കുത്തിക്കൊന്ന കേസിൽ രണ്ടാം ഭർത്താവായ പുലിയൂർ വഞ്ചി തെക്ക് മുണ്ടപ്പള്ളിൽ കിഴക്കതിൽ വാസു മകൻ വിഷം എന്നു വിളിക്കുന്ന രവീന്ദ്രൻ 65 നെ യാണ് കൊല്ലം ഫസ്റ്റ് അഡീഷണൽസെഷൻസ് കോടതി ജഡ്ജ് ശ്രീ.വിനോദ് പി.എൻ ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.മൊത്തം ജീവപര്യന്തം കൂടാതെ പത്തുവർഷത്തെ കഠിനതടവിനും ഒരുലക്ഷം രൂപ പിഴയും പിഴ ഒടുക്കിയില്ലായെങ്കിൽ ആറുമാസത്തെ കഠിനതടവിനും വിധിച്ചിട്ടുണ്ട്.

പൂങ്കൊടിയുടെ ആദ്യവിവാഹത്തിലെ മകളായ ഗോപികയും മകളും അടുത്ത വീട്ടിൽ താമസിച്ചുവരികയായിരുന്നു നാടൻപാട്ടിന്റെ റിഹേഴ്സലനായി ടീം അംഗങ്ങൾ വീട്ടിൽ വരുന്നതിന് എതിരെ പ്രതി രവീന്ദ്രൻ വഴക്കുണ്ടാക്കുകയും കത്തിയെടുത്ത് കുത്താൻ ആയി ഓടിക്കുകയും ചെയ്തു അത് തടയാൻ ശ്രമിച്ച പൂങ്കോടിയെ കഴുത്തിലും നെഞ്ചത്തും കുത്തുകയും തുടർന്ന് ഗോപികയെയും മകളെയും കുത്താൻ ഓടിക്കുകയും ചെയ്തു തുടർന്ന് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു പരിക്കേറ്റ ഗോപികയുടെയും നാലു വയസ്സുള്ള മകളുടെയും മൊഴിയാണ് കേസിൽ നിർണായകമായത്.

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയ വി ബിജു രജിസ്റ്റർ ചെയ്ത് അന്വേ ഷിച്ച കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി മുണ്ടയ്ക്കൽ ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ഏകോപിച്ചത് എഎസ് ഐ മഞ്ജുഷ യായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ഷമീർ ,വേണുഗോപാൽ, സന്തോഷ്,ഷാജിമോൻ ,എസ് സി പി ഓ മാരായ ഹാഷിം, രാജീവ് കുമാർ ,ബഷീർ ഖാൻ ,സീമഎന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *