‘സാഹിത്യ സംവാദം ’നാളെ: അശോകൻ നാട്ടിക ചെറുകഥകൾ അവതരിപ്പിക്കും

മുംബൈ: നാളെ നടക്കുന്ന കല്യാൺ സാംസ്കാരിക വേദിയുടെ മെയ് മാസ ‘സാഹിത്യ സംവാദ’ത്തിൽ അശോകൻ നാട്ടിക ചെറുകഥകൾ അവതരിപ്പിക്കും. വൈകിട്ട് 4 30ന് ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടക്കുന്ന പരിപാടിയിൽ മുംബൈയിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.
മൂന്നര പതിറ്റാണ്ട് ‘ബോംബെ ഡൈയിങ് കമ്പനി’യിൽ ജോലിചെയ്ത അശോകൻ നാട്ടിക അഞ്ചുപതിറ്റാണ്ടായി മുംബൈയിൽ ജീവിക്കുന്നു . ഇതിനിടയിൽ നിരവധി കഥകളെഴുതി.’മരണാഘോഷം’ പ്രസിദ്ധീകരിക്കപ്പെട്ട കഥാസമാഹാരമാണ് . മികച്ച കഥാരചനയ്ക്ക് ‘ ജ്വാല’ അവാർഡ് ലഭിച്ചിട്ടുണ്ട്.കഥാമത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയ അശോകൻ നാട്ടിക മൂന്നു ഏകാങ്കങ്ങൾ എഴുതി അവതരിപ്പിച്ചിട്ടുണ്ട് . തൃശൂരിലെ നാട്ടിക സ്വദേശിയാണ്.കുടുംബസമേതം ഉല്ലാസ് നഗറിൽ താമസിക്കുന്നു.