അഭിഭാഷകയെ മുഖത്തടിച്ച സംഭവം ; വാട്സാപ്പ് ഗ്രൂപ്പുകളിലെ ചർച്ച വിലക്കി ബാർ അസോസിയേഷൻ

തിരുവനന്തപുരം: ബാർ അസോസിയേഷൻ അംഗങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ ശ്യാമിലി വോയിസ് മെസേജ് അയച്ചതിനെ തുടർന്നാണ് വിലക്ക്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം എന്നാണ് ബാർ അസോസിയേഷന്റെ നിലപാട്. ശ്യാമിലി തനിക്കെതിരായ പ്രചാരണത്തിൽ വാട്സാപ് ഗ്രൂപ്പിൽ പ്രതികരിച്ചിതിനെ തുടർന്നാണ് ബാർ അസോസിയേഷന്റെ നീക്കം.
വളരെ വൈകാരികമായാണ് ശ്യാമിലി പ്രതികരിച്ചത്. ബാർ അസോസിയേഷനിലെ ഭൂരിപക്ഷവും കാര്യമെന്തെന്ന് അറിയാതെ എനിക്കെതിരെ കഥകൾ പ്രചരിപ്പിക്കുന്നു. എനിക്ക് പറ്റിയത് എന്തെന്ന് എന്റെ മുഖത്തുണ്ട്. എന്റെ കാലുകൊണ്ട് മുഖത്ത് അടിച്ചതു പോലെയാണ് പലരുടെയും അഭിപ്രായ പ്രകടനം. സഹപ്രവർത്തകർ കൂടെ നിൽക്കില്ലെന്ന് ബോധ്യമായി. ഇവരുടെയൊക്കെ വേണ്ടപ്പെട്ടവർക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ എന്നായിരുന്നു അഭിഭാഷകരുടെ വാട്സാപ് ഗ്രൂപ്പിലെ ശ്യാമിലിയുടെ പ്രതികരണം.