ഒരു കാരണവുമില്ലാതെ ദേഷ്യവും, സങ്കടവും, കരച്ചിലുമൊക്കെ വരുന്ന അവസ്ഥ ; ഗൗരി കൃഷ്‍ണൻ

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ ഗൗരി കൃഷ്‍ണൻ ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം തന്റെ വിശേഷങ്ങൾ യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഗൗരിയുടെ ഏറ്റവും പുതിയ വ്ലോഗും ശ്രദ്ധിക്കപ്പെടുകയാണ്. താൻ ഡിപ്രഷനെ അതിജീവിച്ചത് എങ്ങനെയാണ് എന്നാണ് ഗൗരി പുതിയ വീഡിയോയിൽ വിശദീകരിക്കുന്നത്.
തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരുന്നതെന്നും ഒന്നിനോടും താത്പര്യം തോന്നാത്ത അവസ്ഥയായിരുന്നുവെന്നും ഗൗരി പറയുന്നു. തിരിച്ചുവരണം എന്നു തനിക്കു തന്നെ തോന്നിയിടത്തു നിന്നാണ് മാറ്റം ആരംഭിച്ചതെന്നും താരം കൂട്ടിച്ചേർത്തു.