ഡോണൾഡ് ട്രംപ് റിയാദിനോട് വിടപറഞ്ഞത് കൈനിറയെ നേട്ടവുമായി

റിയാദ്: റിയാദിൽ നിന്ന് സന്ദർശനം പൂർത്തിയാക്കി ഖത്തറിലേക്ക് പുറപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദിയിൽനിന്ന് നേടിയത് കൈനിറയെ. 14000 കോടി ഡോളറിന്റെ ഏറ്റവും വലിയ ആയുധം വാങ്ങലടക്കമുള്ള പ്രതിരോധ ഇടപാടുകൾ ഉൾപ്പടെ 30,000 കോടി ഡോളറിന്റെ വിവിധ കരാറുകളും 60,000 കോടി ഡോളറിന്റെ സംയുക്ത നിക്ഷേപവും നേടിയാണ് ട്രംപിന്റെ മടക്കം.
ഒപ്പം ചില വലിയ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തി ലോകത്തെ ഞെട്ടിക്കുകയും ചെയ്തു ട്രംപ്. സിറിയക്കെതിരായ മുഴുവൻ ഉപരോധങ്ങളും പിൻവലിക്കുമെന്നും സൗദി കിരീടാവകാശിയുടെ അഭ്യർഥന മാനിച്ചാണ് അതെന്നും നിക്ഷേപ സമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.