‘നാടൻപാട്ട് വഴിയിലൂടെ ഒരന്വേഷണം’ : മീരാറോഡിൽ ‘സർഗ്ഗ സംവാദം’ നടന്നു

0

മീരാ റോഡ്: കേരള സംസ്‌കാരിക വേദി മീരറോഡ് നടത്തിവരുന്ന കലാസാംസ്‌കാരിക സംവാദപരമ്പരയായ സർഗ്ഗസംവാദത്തിന്റെ ആറാം അദ്ധ്യായം 2025 മെയ് 11-ന് മീരാറോഡിലെ എസ്എൻഎംഎസ് ഹാളിൽ നടന്നു.

“നാടൻപാട്ട് വഴിയിലൂടെ ഒരന്വേഷണം” എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത കലാസാംസ്‌കാരിക പ്രവർത്തകനായ വിനയൻ കളത്തൂർ മുഖ്യപ്രഭാഷണം നടത്തി. നാടൻ പാട്ടുകളുടെ സാംസ്‌കാരികവും സാമൂഹികവുമായ പ്രസക്തിയെക്കുറിച്ച് അദ്ദേഹം ആഴത്തിലുള്ള ധാരണ പങ്കുവെച്ചു.

മീരാ റോഡിലെ ഗായകസംഘം അവതരിപ്പിച്ച വിവിധ നാടൻപാട്ടുകൾ പരിപാടിയെ ഹൃദയസ്പർശിയായ സംഗീതാനുഭവമാക്കി മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *