ടിപി വധക്കേസിൽ വധശിക്ഷയില്ല 20 വര്‍ഷം കഴിയാതെ ശിക്ഷാ ഇളവ് നല്‍കരുതെന്ന് ഹൈക്കോടതി.

0

 

കൊച്ചി: ടിപി ചന്ദ്രശേഖരന്‍റെ കൊലപാതക കേസിൽ പ്രതികള്‍ക്ക് വധശിക്ഷയില്ല. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് 20വര്‍ഷം വരെ തടവ് ശിക്ഷ ഹൈക്കോടതി വിധിച്ചു. വിചാരണ കോടതി വിധിച്ച ശിക്ഷാകാലയളവ് ഉയര്‍ത്തികൊണ്ടാണ് ഹൈക്കോടതിയുടെ വിധി. കേസിലെ ഒന്നാം പ്രതിയായ എംസി അനൂപ് ഉള്‍പ്പെടെ ഏഴു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും ഹൈക്കോടതി ശിക്ഷിച്ചു. ഇവരുടെ ജീവപര്യന്തം തടവ് ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തുകയായിരുന്നു. പ്രതികള്‍ക്ക് പരോള്‍ നല്‍കരുതെന്നും കോടതി വിധിച്ചു. പുതുതായി കൊലപാതക ഗൂഡാലോനചയിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി കെകെ കൃഷ്ണൻ, 12ാം പ്രതി ജ്യോതി ബാബു എന്നിവരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു.

കേസിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍, എന്‍കെ സുനില്‍ കുമാര്‍, ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത്, കെ ഷിനോജ്, ഗൂഡാലോചനയിൽ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെസി രാമചന്ദ്രൻ, 11ാം പ്രതി മനോജൻ, 18ാം പ്രതി പിവി റഫീഖ്, കെ.കെ കൃഷ്ണൻ, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി വിധിച്ചത്.

ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ ഏഴാം പ്രതി എന്നിവര്‍ക്ക് കൊലപാതക ഗൂഡാലോചന കൂടി ഹൈക്കോടതി കണ്ടെത്തിയിരുന്നു. ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകം ജനാധിപത്യത്തിനും നിയമ വാഴ്ചക്കും നേരെയുണ്ടായ ആക്രമണമെന്നാണ് പ്രതികളുടെ ശിക്ഷ ഉയർത്തുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. വിയോജിപ്പിനുള്ള അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണിത്. രാഷ്ട്രീയ കൊലപാതകങ്ങളെ നിസ്സാരമായി കാണാനാകില്ലെന്നും ഇത്തരം കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകിയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ വാദം കേൾക്കുന്നതിനിടെ ആണ് പരമാർശം. ജയിലിൽ വെച്ച് അടി ഉണ്ടാക്കിയ ആളുകൾക്ക് എങ്ങനെ നവീകരണം ഉണ്ടാകുമെന്നും കോടതി ആരാഞ്ഞു. അതേസമയം രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ അസാധാരണമല്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *