SSLC പരീക്ഷാഫലം 2024 -25 : 100% വിജയത്തോടെ ചെമ്പൂർ ശ്രീനാരായണ ഗുരു ഹൈസ്‌കൂൾ

മുംബൈ : മുംബൈ ശ്രീനാരായണമന്ദിര സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെമ്പൂർ ശ്രീനാരായണ ഗുരു ഹൈസ്‌കൂളിന് ഇത്തവണയും നൂറുശതമാനം വിജയം .പരീക്ഷയ്ക്കിരുന്ന 194 വിദ്യാർത്ഥികളിൽ മുഴുവൻ പേരും ഇവിടെ വിജയിച്ചു. എഴുപതു വിദ്യാർത്ഥികൾക്ക് ഡിസ്റ്റിങ്ഷൻ നേടിയപ്പോൾ 79 പേർക്ക് ഫസ്റ്റ് ക്ലാസ്സും 45 വിദ്യാർത്ഥികൾക്ക് സെക്കൻഡ് ക്ലാസ്സും ലഭിച്ചിട്ടുണ്ട്.
നാരായണഗുരു മറാത്തി വിദ്യാലയത്തിൽ പരീക്ഷയെഴുതിയ 33 വിദ്യാർത്ഥികളും വിജയിച്ചു.ഇതിൽ 5 പേർക്ക് ഡിസ്റ്റിങ്ഷനും 9 പേർക്ക് ഫസ്റ്റ് ക്ലാസ്സും ലഭിച്ചു.സെക്കൻസ് ക്ലാസ്സ് 11 പേർക്കും പാസ്സ് മാർക്ക് 8 പേർക്കും വിജയിച്ചു .വളരെ സാധാരണക്കാരായവരുടെ മക്കൾ പഠിക്കുന്ന സ്‌കൂൾ കൂടിയാണ് ശ്രീനാരായണഗുരുവിൻ്റെ നാമധേയത്തിലുള്ള ഈ വിദ്യാലയം.