പതിനെട്ടാം വർഷവും 100 % വിജയത്തോടെ താനെ മലയാളി കൂട്ടായ്മയുടെ ‘വിദ്യാനികേതൻ’

0

മുംബൈ :താനെയിലെ ഒരു കൂട്ടം മലയാളികൾ ചേർന്ന് സ്ഥാപിച്ച ‘മലനാട് എഡ്യുക്കേഷണൽ ആൻഡ് വെൽഫെയർ അസ്സോസോസിയേഷ’ ( MEWA ) ന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാനികേതൻ ഇംഗ്ലീഷ് സ്‌കൂളിന് പതിനെട്ടാം വർഷവും പത്താ൦ ക്ലാസ്സ്‌ പരീക്ഷയിൽ നൂറുശതമാനം വിജയം .ഇവിടെ പരീക്ഷയെഴുതിയ 120 വിദ്യാർത്ഥികളും വിജയിച്ചു.27 പേർക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു.
സംസ്‌കൃതി രത്തൻ യാദവ് (95 %),ബീനിത അജയ് ഗിരി (93.40% ),നിഷ മഹേന്ദ്ര പാർമർ (92.80% )ഭൂമിക നർപട് സിങ് (91.80%),വിധി രമേഷ് ഗജര (90.80%) എന്നിവരാണ് ടോപ്പേഴ്‌സ് .

താനെ വർത്തക് നഗറിലുള്ള ‘മേവ’യുടെ ഭരണസമിതിയുടെ നേതൃനിരയിൽ അഡ്വ.രാജ്‌കുമാർ ,അഡ്വ.ബാലൻ , ശ്രീകാന്ത് നായർ ,അഡ്വ. പ്രേമ മേനോൻ തുടങ്ങിയവരാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *