SSLC പരീക്ഷാ ഫലം :നൂറുശതമാനം വിജയം ആവർത്തിച്ച് ഡോംബിവ്‌ലി മോഡൽ ഇംഗ്ലീഷ് സ്‌കൂൾ

മുംബൈ: മഹാരഷ്ട്ര സ്റ്റേറ്റ് ബോഡ് പത്താ൦ ക്ലാസ്സ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ പതിവുപോലെ
മികച്ച വിജയത്തിളക്കത്തോടെ ഡോംബിവ്‌ലി മോഡൽ ഇംഗ്ലീഷ് സ്‌കൂൾ !
ഇത്തവണ പരീക്ഷയെഴുതിയ 366 വിദ്യാർത്ഥികളിൽ മുഴുവൻ വിദ്യാർത്ഥികളേയും വിജയിപ്പിച്ചുകൊണ്ടാണ്
മോഡൽ വീണ്ടും വിജയകിരീടം ചൂടിയത്.
. 366 വിദ്യാർത്ഥികളിൽ 242 പേർ ഡിസ്റ്റിങ്ഷൻ നേടിയപ്പോൾ 109 പേർക്ക് ഫാസ്റ്റ്ക്ലാസ്സും 15 വിദ്യാർത്ഥികൾക്ക് സെക്കൻഡ് ക്ലാസ്സും ലഭിച്ചു.
മയങ്ക് രമേഷ് ദേശ്‌മുഖ് 96.80 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനത്തെത്തി .തൊട്ടു പിറകിൽ ശിവരഞ്ജിനി രാജേന്ദ്രൻ നായർ (96.40 %) ആരവ് ഗണേഷ് അദത്തെ (96 %) രോഹിത് രഘുനാഥ് (96 %)എന്നിവരുമുണ്ട്.
വിജയികളായ 58 പേർക്ക് 90 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിട്ടുണ്ട്.
അനിത മുൽക്കിയാണ് സ്‌കൂളിലെ പ്രധാനധ്യാപക.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മലയാളികൂട്ടായ്മായ കേരളീയ സമാജം ഡോംബിവ്‌ലിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളാണ് മോഡൽ ഇംഗ്ലീഷ് സ്‌കൂളും മോഡൽ കോളേജിലും.വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകരേയും രക്ഷിതാക്കളെയും സമാജം ഭരണസമിതി അഭിനന്ദിച്ചു.