മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന് വീണ്ടും ഇ.ഡി നോട്ടീസ്
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ.ഡി സമൻസ്. ഹാജരാവണമെന്നാവശ്യപ്പെട്ട് ഇത് എട്ടാം തവണയാണ് ഇ.ഡി നോട്ടീസയക്കുന്നത്. മാർച്ച് 4 ന് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിർദേശം. ഇ.ഡി നോട്ടീസ് നിയമവിരുദ്ധമാണെന്ന് കാട്ടി ഇതുവരെ വന്ന ഏഴ് സമൻസുകളും കെജ്‌രിവാൾ തിരിച്ചയച്ചിരുന്നു.
കുറ്റപത്രത്തിൽ ഒട്ടേറെ തവണ കെജ്‌രിവാളിന്‍റെ പേര് ഇ.ഡി പരാമർശിച്ചിട്ടുണ്ട്. ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വാർത്താ പ്രചാരണ വിഭാഗം ചുമതലയുള്ള വിജയ് നായർ, ചില വ്യവസായികൾ എന്നിവരെയാണ് കേസിൽ ഇഡി ഇത് വരെ അറസ്റ്റു ചെയ്തിരിക്കുന്നത്. 2021-22 വർഷം മദ്യവിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിക്കാൻ പണം വാങ്ങിയെന്നാണ് ആരോപണം. പിന്നീട് നയം ഡൽഹി സർക്കാർ പിൻവലിച്ചിരുന്നു.