ഇന്ത്യ-പാക് സംഘർഷ മറവിൽ വിമാന ടിക്കറ്റ് നിരക്ക് കൂട്ടി

ഇന്ത്യ-പാക് സംഘർഷം കാരണം, അടച്ചിട്ട വിമാനത്താവളങ്ങൾ തുറക്കുമെന്നായതോടെ എയർലൈനറുകൾ ടിക്കറ്റ് നിരക്ക് കൂട്ടി. സ്വന്തം രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യു എ ഇ നിവാസികൾ മടങ്ങിവരവ് തീയതികൾ പുനഃക്രമീകരിച്ചിരുന്നു. ഇവരെയാണ് പിഴിയാൻ ശ്രമിക്കുന്നത്. പാകിസ്ഥാനിൽ നിന്നും ചില ഇന്ത്യൻ നഗരങ്ങളിൽ നിന്നുമുള്ള വിമാന ടിക്കറ്റുകളിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. സൈനിക നടപടികൾക്ക് മുമ്പ് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും അവധിക്കാലം ആഘോഷിക്കാൻ പോയ യു എ ഇ നിവാസികളിൽ നിന്ന് ധാരാളം അന്വേഷണങ്ങളും ആവശ്യങ്ങളും വരുന്നുണ്ടെന്ന് യു എ ഇയിലെ ട്രാവൽ ഏജന്റുമാർ പറഞ്ഞു. സ്ഥിതിഗതികൾ വഷളായാൽ വിമാന സർവീസുകൾ വീണ്ടും നിർത്തിവെക്കപ്പെടുമെന്ന് ഭയന്ന് നേരത്തെ മടങ്ങാൻ അവർ ആഗ്രഹിക്കുന്നു. പാകിസ്ഥാനിൽ നിന്നുള്ളവരാണ് കൂടുതൽ.
നിലവിൽ ലാഹോറിൽ അവധിക്കാലം ആഘോഷിക്കുകയും യു എ ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകൾ, അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ വിമാന ടിക്കറ്റ് നിരക്കുകൾ വളരെ ഉയർന്നതാണെന്ന് പറഞ്ഞു. മെയ് 17 വരെയുള്ള വിമാന ടിക്കറ്റ് നിരക്കുകൾ വർധിച്ചു. മെയ് 18നും അതിനുശേഷമുള്ള തീയതികളിലെയും വിമാന ടിക്കറ്റ് നിരക്കുകൾ സാധാരണമാണ്’ ഒരു യാത്രക്കാരൻ പറഞ്ഞു. ഇന്ത്യ പഞ്ചാബിലെ വിമാനത്താവളങ്ങൾ അടച്ചിരുന്നതിനാൽ തിങ്കളാഴ്ച ഡൽഹിയിൽ നിന്ന് ദുബൈയിലേക്കുള്ള വൺവേ ടിക്കറ്റ് നിരക്ക് 44,670 രൂപ (1,920 ദിർഹം) ആയി. ധാരാളം താമസക്കാർ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പറക്കാൻ തിരഞ്ഞെടുത്തു. എന്നിരുന്നാലും, വൺവേ ടിക്കറ്റ് നിരക്ക് ക്രമാനുഗതമായി കുറയുകയും വെള്ളിയാഴ്ചയോടെ ഏകദേശം 910 ദിർഹത്തിലെത്തുകയും ചെയ്യും