ഹമാസ് ബന്ദിയാക്കിയ അമേരിക്കൻ- ഇസ്രയേല്‍ പൗരനെ മോചിപ്പിച്ചു

0

ജറുസലേം: ഹമാസ് ബന്ദിയാക്കിയ അമേരിക്കൻ- ഇസ്രയേല്‍ പൗരനെ മോചിപ്പിച്ചു. ഇരട്ട പൗരത്വമുളള ഈഡൻ അലക്‌സാണ്ടറിനെയാണ് ഇന്നലെ (തിങ്കളാഴ്‌ച) റെഡ് ക്രോസിന് ഹമാസ് കൈമാറിയത്. ഇസ്രയേല്‍ സൈന്യം റെഡ് ക്രോസില്‍ നിന്ന് ഈഡനെ ഏറ്റുവാങ്ങി, ശേഷം കുടുംബത്തിന് കൈമാറി. 19 മാസത്തിലേറെയായി 21കാരനായ അലക്‌സാണ്ടറെ ഹമാസ് ബന്ദിയാക്കിയിരുന്നു.

ഈഡൻ്റെ മോചനവുമായി ബന്ധപ്പെട്ട് അമേരിക്കയും ഹമാസും നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ട്രംപ് ഭരണകൂടത്തോടുളള ഹമാസിന്റെ താൽപര്യമാണ് ഈഡൻ്റെ മോചനത്തിന് കാരണം. 59 ഇസ്രയേലി പൗരര്‍ ഹമാസിൻ്റെ ബന്ദികളായി ജീവനോടെ തുടരുന്നുവെന്ന് ഇസ്രയേല്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *