മലയാളി ഹാജിമാർക്ക്​ മക്കയിൽ ഉജ്വല സ്വീകരണം

0

മക്ക: ഈ വർഷത്തെ ഹജ്ജിന്​ കേരളത്തിൽനിന്ന്​ സംസ്ഥാന ഹജ്ജ്​ കമ്മിറ്റിക്ക്​ കീഴിലുള്ള ആദ്യ സംഘം തീർഥാടകർ മക്കയിലെത്തി. ശനിയാഴ്​ച പുലർച്ചെ എയർ ഇന്ത്യ എക്​സ്​പ്രസ്​ (ഐ.എക്​സ്​ 3011) വിമാനത്തിൽ 4.20ന് ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ ഹജ്ജ്​ ടെർമിനലിൽ ഇറങ്ങിയ 172 തീർഥാടകരടങ്ങിയ സംഘത്തെ സ്വീകരിക്കാൻ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ്​ അഹ്​മദ്​ ഖാ​ൻ സൂരിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്​ ഉദ്യോഗസ്​ഥരും കെ.എം.സി.സി, ഐ.സി.എഫ്​ വിഖായ വളൻറിയർമാരും എത്തിയിരുന്നു തീർഥാടകർക്ക്​ വളൻറിയർമാർ ചായയും ഈത്തപ്പഴവും നൽകി വരവേറ്റു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *