ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെയുംSSLCപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല.

കോഴിക്കോട് :താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ് എസ് എൽ സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതർ വ്യക്തമാക്കി.
എന്നാൽ ഇവർ കേസിൽ പ്രതികളായ സാഹചര്യത്തിലാണ് എസ് എസ് എൽ സി പരീക്ഷാ ഫലം തടഞ്ഞുവച്ചിരിക്കുന്നത് എന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്.നേരത്തെ ഇവരെ എസ് എസ് എൽ സി പരീക്ഷ എഴുതാൻ അനുവദിച്ചത് വലിയ വിവാദമായിരുന്നു. പരീക്ഷാ സെന്‍ററുകളിലേക്കടക്കം വിദ്യാർഥി – യുവജന സംഘടനകൾ കടുത്ത പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.