SSLC പരീക്ഷാ ഫലം ഇന്ന് 3 മണിക്ക്

0

തിരുവനന്തപുരം : എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് ഉച്ചകഴിഞ് 3 മണിക്ക് അറിയാം. എല്ലാ കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇവരിൽ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമാണ്. സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളും ഗള്‍ഫിൽ ഏഴ് കേന്ദ്രങ്ങളും പരീക്ഷയ്ക്ക് ഒരുക്കിയിരുന്നു.
72 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം നടന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് വാർത്താ സമ്മേളനത്തിൽ ഫലം പ്രഖ്യാപിക്കുക. ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയായിരുന്നു. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത്.ഏറ്റവും കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലായിരുന്നു. ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെയാണ് നടന്നത്. എസ് എസ് എല്‍ സി മോഡല്‍ പരീക്ഷ ഫെബ്രുവരി 17 മുതല്‍ 21 വരെ നടന്നു.

പരീക്ഷാ ഫലം താഴെ കൊടുത്ത സൈറ്റുകളിലും ആപ്പുകളിലും അറിയാം:

pareekshabhavan.kerala.gov.in

results.kite.kerala.gov.in

sslcexam.kerala.gov.in

Saphalam App

PRD LIVE

DigiLocker

Spread the love

Leave a Reply

Your email address will not be published. Required fields are marked *