ഉത്രാളിക്കാവ് പൂരം ഇന്ന്, സഹ്യ ടിവിയിൽ തത്സമയം
ഉത്രാളിക്കാവ് പൂരം ഇന്ന് നടക്കും. രാവിലെ 11 മുതൽ സഹ്യ ടിവിയിൽ തത്സമയം, പൂരം പ്രമാണിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭാപരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെട്ട എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനുമാണ് അവധി പ്രഖ്യാപിച്ചത്. മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര – സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ഉത്തരവ് ബാധകമല്ല.
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഒരു ഭഗവതി ക്ഷേത്രമാണ് ഉത്രാളിക്കാവ് അഥവാ ഉത്രാളിക്കാവ് രുധിര മഹാകാളി ക്ഷേത്രം. ആദിപരാശക്തിയുടെ 3 പ്രധാന രൂപങ്ങളിൽ പ്രധാനി എന്ന് വിശ്വസിക്കപ്പെടുന്ന “മഹാകാളി” ആണ് മുഖ്യ പ്രതിഷ്ഠ. 20നാണ് ക്ഷേത്രത്തിൽ ഉത്സവം കൊടിയേറിയത്. എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മേളം എന്നിവയ്‌ക്കു പേരുകേട്ട ഉത്രാളിക്കാവ് പൂരത്തിൽ കേരളത്തിലെ പ്രമുഖ വാദ്യക്കാരും തലയെടുപ്പുള്ള ആനകളും 3 ദേശങ്ങളിലുമായി അണിനിരക്കും.