യുവതിയെയും മകനെയും വീട്ടിക്കയറി കുത്തി: യുവമോർച്ച നേതാവ് അറസ്റ്റിൽ

പാലക്കാട് സുഹൃത്തിനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ യുവമോർച്ച നേതാവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി രാഹുലാണ് പിടിയിലായത്. തേങ്കുറുശ്ശി വാണിയംപറമ്പ് സുജ(50), മകൻ അനുജിൽ(29) എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രിയോടെ രാഹുലും സുഹൃത്തായ അജുവും അനുജിലിന്റെ വീട്ടിൽ കയറി അനുജിലിനെ കുത്തുകയായിരുന്നു.ഇടത് നെഞ്ചിലാണ് കത്തികൊണ്ട് പ്രതികൾ കുത്തിയത്. ആക്രമണം തടയാനെത്തിയ അനുജിലിന്റെ മാതാവ് സുജയ്ക്കും കുത്തേൽക്കുകയായിരുന്നു. സുജയുടെ തോളിനാണ് കുത്തേറ്റത്.
വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ബിജെപിയിലെ ചേരിപ്പോരും വാക്കുതർക്കവുമാണ് ആക്രമണത്തിന് കാരണമെന്നും റിപ്പോർട്ടുണ്ട്.രാഹുൽ സമാനകേസുകളിൽ പ്രതിയാണ്. രാഹുലിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. യുവമോർച്ച ബിജെപി മുൻ മണ്ഡലം ഭാരവാഹി കൂടിയാണ് രാഹുൽ. രാഹുലിനോടോപ്പമുള്ള കൂട്ടുപ്രതി അജുവിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്